കൊറോണ ഇല്ലാത്തവരെ സർക്കാർ വെറുതെ ഐസൊലേറ്റ് ചെയ്‌തെന്ന് വ്യാജ പ്രചാരണം; ജനങ്ങളെ പ്രകോപിതരാക്കാൻ ശ്രമിച്ച മലപ്പുറത്തെ പഞ്ചായത്തംഗത്തിന് എതിരെ കേസ്

മലപ്പുറം: സോഷ്യൽമീഡിയയിലൂടെ തെറ്റായ വാർത്ത പ്രചരിപ്പിച്ച് ജനങ്ങളെ പ്രകോപിതരാക്കാൻ ശ്രമിച്ച പഞ്ചായത്ത് അംഗത്തിന് എതിരെ പോലീസ് കേസെടുത്തു. മലപ്പുറം കീഴാറ്റൂരിലെ പഞ്ചായത്തംഗം ഉസ്മാൻ കൊമ്പന് എതിരെയാണ് കേസ്.

കീഴാറ്റൂരിൽ കൊവിഡ് വൈറസ് ഇല്ലെന്നും സർക്കാർ വ്യാജപ്രചാരണം നടത്തി ആളുകളെ ഐസൊലേറ്റ് ചെയ്തതാണെന്നും സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തുകയായിരുന്നു ഇയാൾ. കീഴാറ്റൂർ പഞ്ചായത്തിലെ മുള്ളിക്കുർശ്ശി വാർഡിലെ മെമ്പറാണ് ഉസ്മാൻ കൊമ്പൻ.

കൊവിഡ് പ്രതിരോധ പ്രവർത്തനത്തെ ദുർബലപ്പെടുത്തുന്ന രീതിയിൽ ഫേസ്ബുക്ക്, വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ വ്യാജ പ്രചാരണം നടത്തിയതിനാണ് കേസ്.

Exit mobile version