സ്വകാര്യ ആശുപത്രിയിലെ കൊവിഡ് ചികിത്സയ്ക്ക് ചെലവ് 10 ലക്ഷം രൂപ വരെ; സർക്കാർ ആശുപത്രിയിൽ സൗജന്യവും; ജനങ്ങൾ ചികിത്സയ്ക്ക് ആശ്രയിക്കുന്നത് സർക്കാർ സംവിധാനങ്ങളെന്ന് പഠനം

ന്യൂഡൽഹി: രാജ്യത്ത് 10,000ലേറെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടും ഇൻഷുറൻസ് ക്ലെയിം ചെയ്തത് രണ്ടുശതമാനം പേർ മാത്രമെന്ന് റിപ്പോർട്ട്. രാജ്യത്തെ കൊവിഡ് ബാധിച്ചവരിൽ ഭൂരിഭാഗവും സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുന്നതിനാലാണിതെന്നാണ് വിവരം. കൊവിഡ് ബാധിച്ചവരെ കണ്ടെത്തി മികച്ചരീതിയിൽ സൗജന്യ ചികിത്സ നൽകുന്നതിൽ രാജ്യത്തെ പൊതു ആരോഗ്യ സംവിധാനം മികവുപുലർത്തിയതാണ് ഏറെപ്പേരും സർക്കാർ ആശുപത്രിയെ ആശ്രയിക്കാൻ കാരണമെന്ന് നാഷണൽ ഹെൽത്ത് അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നു.

10,586 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 200ഓളം പേർമാത്രമാണ് ഇൻഷുറൻസ് ക്ലെയിമിന് സമീപിച്ചതെന്ന് ജനറൽ ഇൻഷുറൻസ് കൗൺസിൽ വ്യക്തമാക്കുന്നു.

10 ശതമാനത്തോളം പേർമാത്രമാണ് കോവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളെ സമീപിച്ചത്. സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്കായി 4.5 ലക്ഷം രൂപമുതൽ 10 ലക്ഷം രൂപവരെയാണ് ഈടാക്കുന്നത്. എന്നാൽ സർക്കാർ ആശുപത്രികളിൽ ചികിത്സ പൂർണ്ണമായും സൗജന്യമാണ്.

Exit mobile version