ബിജെപി സഖ്യത്തിന്റെ സാധ്യതകള്‍ നിലനില്‍ക്കെ നിയമസഭയില്‍ ‘കറുപ്പണിഞ്ഞ്’ പിസി ജോര്‍ജ്ജ്!

ബിജെപിയുടെ എംഎല്‍എയായ ഒ രാജഗോപാലുമായാണ് പിസി ജോര്‍ജ് ധാരണയായത്.

തിരുവനന്തപുരം: ബിജെപിയുമായുള്ള സഖ്യസാധ്യതകള്‍ നിലനില്‍ക്കെ നിയമസഭയില്‍ ജനപക്ഷ നേതാവ് പിസി ജോര്‍ജ് എംഎല്‍എ എത്തിയത് കറുപ്പ് വസ്ത്രം ധരിച്ച്. കഴിഞ്ഞ ദിവസമാണ് ശബരമില വിഷയത്തില്‍ ബിജെപിയ്ക്ക് ഒപ്പം നിന്ന് പ്രവര്‍ത്തിക്കാനാണ് തന്റെ തീരുമാനമെന്ന് എംഎല്‍എ വ്യക്തമാക്കിയത്.

ബിജെപിയുടെ എംഎല്‍എയായ ഒ രാജഗോപാലുമായാണ് പിസി ജോര്‍ജ് ധാരണയായത്. ഇത് വന്‍ ചര്‍ച്ചയ്ക്ക് ഇടവെച്ചിരിക്കുന്ന സാഹചര്യത്തിലാണ് കറുപ്പ് ധാരിയായി എംഎല്‍എ എത്തിയത്. ശബരിമല വിഷയത്തില്‍ സഭ പ്രക്ഷുബ്ധമാക്കുവാനാണ് പ്രതിക്ഷത്തിന്റെയും തീരുമാനം. ഇത് സംബന്ധിച്ച് യുഡിഎഫ് നേതാക്കള്‍ ഇന്ന് രാവിലെ യോഗം ചേര്‍ന്നിരുന്നു.

സഭയ്ക്ക് അകത്തും പുറത്തും ശബരിമല വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ചോദ്യോത്തര വേളമുതല്‍ സഭ സ്തംഭിപ്പിക്കാനാണ് തീരുമാനം. ഒ രാജഗോപാലും കറുത്ത വസ്ത്രത്തിലാണ് സഭയില്‍ എത്തിയിട്ടുള്ളത്.

Exit mobile version