ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ എല്ലാവരും പാലിക്കുന്നില്ലേ? മഹാമാരിയെ ഒരുമിച്ച് നേരിടാം; ആരോഗ്യം വീണ്ടെടുത്ത് ഒരു മാസത്തിനകം പൊതുപരിപാടികളിൽ വെച്ച് കാണാം; കൊറോണ കാലത്ത് സന്ദേശവുമായി വിഎസ്

vs-achuthanandan-1

ആലപ്പുഴ: ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് വിശ്രമത്തിൽ കഴിയുന്ന മുൻമുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനുമായ വിഎസ് അച്യുതാനന്ദൻ കൊറോണയ്‌ക്കെതിരെ പോരാടാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് രംഗത്ത്. ഒത്തൊരുമിച്ച് കൊറോണയ്‌ക്കെതിരെ പൊരുതാമെന്നും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും വിഎസ് ഫേസ്ബുക്കിൽ കുറിച്ചു.

വിഎസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് കുറിപ്പ്:

പ്രിയമുള്ളവരേ, കുറെയേറെ ദിവസങ്ങളായി, ആരോഗ്യപരമായ കാരണങ്ങളാൽ എനിക്ക് നിങ്ങളുമായി ആശയവിനിമയം നടത്താനോ, പൊതു ചടങ്ങുകളിൽ പങ്കെടുക്കാനോ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ഞാൻ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. ഒരു മാസത്തിനകം പൊതു പരിപാടികളിൽ പങ്കെടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാടിനെ നടുക്കിയ കൊറോണ വൈറസിൻറെ വ്യാപനം ഒരു ഭീഷണിയായി നിലനിൽക്കുന്നതിനാൽ, എല്ലാവരും ആരോഗ്യ വകുപ്പിൻറെ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടാവും എന്ന് കരുതുന്നു. കൂട്ടു ചേരലിലും സന്ദർശനങ്ങളിലും മിതത്വം പാലിക്കുക, വ്യക്തി ശുചിത്രം പരമാവധി പാലിക്കുക എന്നീ കാര്യങ്ങളാണ് നമുക്ക് ചെയ്യാനുള്ളത്. ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നതിലൂടെ ഈ മഹാമാരിയെ നമുക്ക് ഒരുമിച്ച് നേരിടാനാവുമെന്ന് ആശിക്കുന്നു.

Exit mobile version