‘ചിപ്പി എത്തിയോ രഘു സാറോ’ ഭാര്യയെ ചേര്‍ത്തു നിര്‍ത്തി ഇതാണ് എന്റെ ചിപ്പിയെന്ന് മറുപടി നല്‍കി ഭീമന്‍ രഘു, വീഡിയോ

ഒപ്പം നിന്ന് സെല്‍ഫി എടുത്തും കുശലം ചോദിച്ചും ജനം വളഞ്ഞു.

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ആരംഭമാകുന്നതിനു മുന്‍പേ ഉയര്‍ന്ന പേരാണ് നടി ചിപ്പിയുടേത്. വര്‍ഷാ വര്‍ഷം മുടക്കം വരുത്താതെ ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല സമര്‍പ്പിക്കുന്ന താരം കൂടിയാണ് ചിപ്പി. മാധ്യമങ്ങളിലും ചിപ്പി നിറയാറുണ്ട്. ഇത്തവണ അതിനു മുന്‍പേ തന്നെ താരം സോഷ്യല്‍മീഡിയയില്‍ നിറയുകയായിരുന്നു. എന്നാല്‍ ഇതിനിടയില്‍ തിളങ്ങിയത് നടന്‍ ഭീമന്‍ രഘുവായിരുന്നു. അപ്രതീക്ഷിതമായി താരത്തെ കണ്ടതോടെ ആരാധകര്‍ക്ക് ആവേശം നിറഞ്ഞു. ഒപ്പം നിന്ന് സെല്‍ഫി എടുത്തും കുശലം ചോദിച്ചും ജനം വളഞ്ഞു.

ഭീമന്‍ രഘുവിനെ കണ്ട ആവേശത്തിലും ആരാധകര്‍ക്ക് ചോദിക്കാനുള്ളത് പൊങ്കാലയിലെ സ്ഥിരം താരമായ ചിപ്പിയെക്കുറിച്ചായിരുന്നു. ചിപ്പി എത്തിയോ രഘു സാറേ എന്നായിരുന്നു ഒരാളുടെ ചോദ്യം. ‘ചിപ്പി ഉണ്ടോ എന്നറിയില്ല. ഞാന്‍ കണ്ടില്ല. എന്റെ ചിപ്പിയെ വേണമെങ്കില്‍ വിളിക്കാം. ആ ചിപ്പി ഇവിടെയുണ്ട്.’സ്വതസിദ്ധമായ ശൈലിയില്‍ ഭാര്യ സുധയെ ഭീമന്‍ രഘു അരികിലേയ്ക്ക് വിളിക്കുകയായിരുന്നു.

ഇതാണ് തന്റെ ചിപ്പിയെന്ന് പറഞ്ഞ് ആരാധകരെ പരിചയപ്പെടുത്തി. യഥാര്‍ത്ഥ ചിപ്പി ഇത് അറിയേണ്ടെന്നും അറിഞ്ഞാല്‍ തന്നെ തല്ലുമെന്നും തമാശയായി സുധ പറഞ്ഞു. ഇതാദ്യമായാണ് ആറ്റുകാലില്‍ പൊങ്കാല ഇടാന്‍ സുധ എത്തുന്നത്.

Exit mobile version