കോഴിക്കോട്ടെ കൊന്നൊടുക്കുന്ന വളർത്തു പക്ഷികൾക്ക് നഷ്ടപരിഹാരം നൽകും: ഉറപ്പ് നൽകി സർക്കാർ

കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊന്നൊടുക്കുന്ന വളർത്തുപക്ഷികൾക്ക് നഷ്ടപരിഹാരം.

പക്ഷികളുടെ ഉടമസ്ഥർക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പു നൽകിയതായി ജില്ലാ കലക്ടർ സാംബശിവറാവു അറിയിച്ചു.

വേങ്ങേരി, വെസ്റ്റ് കൊടിയത്തൂർ പ്രദേശങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള വളർത്തു പക്ഷികളെയാണ് കൊന്നൊടുക്കുക. കൺട്രോൾ റൂം നമ്പർ : 04952762050

Exit mobile version