കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം: കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ നാളെ നടക്കും. നാളെ വൈകുന്നേരം അഞ്ചുമണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ.

ഇന്ന് രാവിലെയാണ് ജലവിഭവകുപ്പ് മന്ത്രി മാത്യു ടി തോമസ് ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. മാത്യു ടി തോമസിനെ മാറ്റി കെ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കാന്‍ ജനതാദള്‍ ദേശീയ നേതൃത്വം തീരുമാനിച്ച സാഹചര്യത്തിലായിരുന്നു രാജി തീരുമാനം.

വെള്ളിയാഴ്ച ബംഗളൂരുവില്‍ ദേശീയ അധ്യക്ഷന്‍ ദേവഗൗഡയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല ചര്‍ച്ചയിലാണ് മാത്യു ടി തോമസിനെ മാറ്റാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയുടെ കത്ത് മുഖ്യമന്ത്രിയെ ഏല്‍പിക്കുകയും ചെയ്തിരുന്നു

Exit mobile version