കണ്ണീരിന് വിലകൽപ്പിക്കാതെ പിഴയിട്ട ആ തുക താൻ നൽകാം; നാടകവണ്ടിക്ക് അന്യായമായി ചുമത്തിയ പിഴ അടയ്ക്കാൻ തയ്യാറാണെന്ന് പ്രശസ്ത മാപ്പിളപ്പാട്ടു ഗായകൻ സലീം കോടത്തൂർ

പൊന്നാനി: ചാവക്കാടിന് സമീപം ബ്ലാങ്ങാട്ടിലേക്ക് നാടകം കളിക്കാൻ വന്ന
ആലുവ അശ്വതി തിയേറ്റേഴ്സിലെ കലാകാരന്മാരുടെ വാഹനത്തിന് അന്യായമായി നൽകിയ പിഴ അടയ്ക്കാമെന്ന് പ്രശസ്ത മാപ്പിളപ്പാട്ടു ഗായകനും സാമൂഹ്യ പ്രവർത്തകനുമായ സലീം കോടത്തൂർ അറിയിച്ചു.

‘കലയോടുള്ള ഇഷ്ടം നെഞ്ചിലേറ്റി കേവലം 500..1000രൂപ വേതനത്തിന് വേണ്ടി നാടകതട്ടിൽ ജീവിതം തന്നെ സമർപ്പിച്ച കലാകാരന്മാരുടെ കണ്ണീരിന് വിലകൽപ്പിക്കാതെ പിഴയിട്ട ആ തുക അവർക്ക് വേണ്ടി ഞാനും എന്റെ സുഹൃത്തുക്കളും നൽകാൻ തായ്യാറാണ് ബന്ധപ്പെട്ടവരെ അറീക്കുന്നതായി സലീം കോടത്തൂർ അറിയിച്ചു.

മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയ്ക്കിടെ വണ്ടിയിൽ കയറി ബോർഡിന്റെ വലുപ്പം ടേപ്പ് വച്ച് അളന്നതിന് ശേഷമായിരുന്നു വനിത ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ 24000 രൂപ പിഴയിട്ട് നടപടി എടുത്തത്.ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.ഇതിനിടയിലാണ് പിഴ അടക്കാൻ തയ്യാറായി സലീം കോടത്തൂർ തയ്യാറായി മുന്നോട്ടുവന്നത്.നിലവിൽ പിഴ കോടതിയിൽ അടക്കാമെന്നാണ് നാടകപ്രവർത്തകർ അറിയിച്ചിരുന്നത്.

അതേസമയം ഈ സംഭവത്തെക്കുറിച്ച് പരിശോധിക്കുന്നതിനും ആവശ്യമെങ്കിൽ നടപടി പുനഃപരിശോധിക്കുന്നതിനും ഉന്നത ഉദ്യോഗസ്ഥർക്ക് വകുപ്പ് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ഉചിതമായ നടപടികൾ സ്വീകരിക്കുന്നതാണന്ന് മന്ത്രി അറിയിച്ചിരുന്നു. തെറ്റായ പ്രവർത്തികൾ ഉദ്യേഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നാടക പ്രവർത്തകർ നിരന്തരം അഭ്യർത്ഥിച്ചിട്ടും നടപടിയിൽ നിന്നും പിന്മാറാൻ ഉദ്യോഗസ്ഥർ തയാറായിരുന്നില്ല. ഈ നടപടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഉയർന്നുവന്നത്. മദ്യപിച്ച് വാഹനം ഓടിച്ചാൽ പോലും 10000 രൂപ മാത്രം പിഴ ഈടാക്കുന്ന സംസ്ഥാനത്ത്. ഒരു ചാൺ വയറിനു വേണ്ടി കഷ്ടപ്പെടുന്ന നാടക കലാകാരന്മാർക്ക് നേരെയുള്ള ഉദ്യോഗസ്ഥ കടന്നു കയറ്റം ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നാണ് സാംസ്‌കാരിക പ്രവർത്തകർ അടക്കമുള്ളവർ അഭിപ്രായപ്പെടുന്നത്.

Exit mobile version