‘അവരോടു ജാതി ചോദിച്ചില്ല, മതം ചോദിച്ചില്ല, പൗരത്വം ചോദിച്ചില്ല,; ചോദിച്ചത് തലചായ്ക്കാന്‍ ഒരു ഇടമുണ്ടോന്ന്? ഇല്ലെന്നു പറഞ്ഞവരെ ചേര്‍ത്തു പിടിച്ചു, അവര്‍ക്കായി ഒരു വീട് ഒരുക്കി’; ലൈഫ് മിഷന്‍ പദ്ധതി പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീടില്ലാത്തവര്‍ക്കായി രണ്ടുലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി നല്‍കിയതിന്റെ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതിയും മതവും പൗരത്വവും ചോദിച്ചില്ല. പകരം തല ചായ്ക്കാന്‍ ഇടമുണ്ടോയെന്ന് മാത്രമാണ് ചോദിച്ചതെന്നും ഇല്ലെന്ന് പറഞ്ഞവരെ ചേര്‍ത്തുപിടിച്ച് സ്വന്തമായി ഒരു വീട് നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ലൈഫ് പദ്ധതി സാക്ഷാത്ക്കരിച്ചതിലുള്ള സന്തോഷം മുഖ്യമന്ത്രി പങ്കുവെച്ചത്.

‘അവരോടു ജാതി ചോദിച്ചില്ല, മതം ചോദിച്ചില്ല, പൗരത്വം ചോദിച്ചില്ല, അവരെ കൂടപ്പിറപ്പായി കണ്ടു. ചോദിച്ചത് ഇത്രമാത്രം, തലചായ്ക്കാന്‍ ഒരു ഇടമുണ്ടോ? ഇല്ലെന്നു പറഞ്ഞവരെ ചേര്‍ത്തു പിടിച്ചു. അവര്‍ക്കായി കിടക്കാന്‍ ഒരു ഇടം, ഒരു വീട്’- മുഖ്യമന്ത്രി വീഡിയോയില്‍ പറഞ്ഞു.

Exit mobile version