നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; മുക്കാല്‍ കോടിയോളം വിലവരുന്ന സ്വര്‍ണ്ണം പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 75 ലക്ഷം രൂപ വില വരുന്ന ഒന്നേമുക്കാല്‍ കിലോയോളം സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ രണ്ട് മലപ്പുറം സ്വദേശികളില്‍ നിന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ആണ് സ്വര്‍ണം പിടിച്ചെടുത്തത്.

ഞായറാഴ്ച പുലര്‍ച്ചെ വിമാനത്താവളത്തില്‍ എത്തിയ ഇവരെ അറസ്റ്റു ചെയ്തു. ഇതില്‍ ഒരാള്‍ മലപ്പുറം തിരൂര്‍ സ്വദേശിയും ഒരാള്‍ എടവണ്ണ സ്വദേശിയുമാണ്. ബ്രഡ് ടോസ്റ്ററിനുള്ളില്‍ സിലിണ്ടര്‍ രൂപത്തില്‍ ഒളിപ്പിച്ച നിലയിലാണ് തിരൂര്‍ സ്വദേശിയില്‍ നിന്ന് സ്വര്‍ണം കണ്ടെത്തിയത്.

എടവണ്ണ സ്വദേശിയില്‍ നിന്ന്, ക്യാപ്‌സൂളാക്കി മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. ഇയാള്‍ മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മൂന്ന് ക്യാപ്‌സൂളുകള്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായില്‍ നിന്ന് വന്ന യാത്രക്കാരനാണ് ഇയാള്‍.

Exit mobile version