എക്‌സ്‌റേയിൽ നിന്നും രക്ഷനേടാൻ കറുത്ത തുണി; ഒളിപ്പിച്ച് കടത്തിയത് ലക്ഷങ്ങളുടെ സ്വർണമാല; കസ്റ്റംസ് പരിശോധനയിൽ കുടുങ്ങി യാത്രക്കാരൻ

തിരുവനന്തപുരം: ബാഗിനുള്ളിൽ രഹസ്യമായി ലക്ഷങ്ങൾ വിലമതിക്കുന്ന മാലകൾ കടത്താൻ ശ്രമിച്ച വിമാനയാത്രക്കാരൻ പിടിയിൽ. 14 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാലകൾ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചയാളെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് പിടികൂടിയത്.

പ്രതി തമിഴ്നാട് തിരുനെൽവെലി സ്വദേശി സെയ്യദ് മുഹമ്മദ് അബ്ദുൾ റഷീദ്(28) ആണ് എന്ന് കസ്റ്റംസ് അറിയിച്ചു. ഇയാളെ കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റാണ് പിടികൂടിയത്. അടുക്കളയിൽ ഉപയോഗിക്കുന്ന കത്തികളുടെ അടിയിലായാണ് തുടൽരൂപത്തിലുള്ള 229 ഗ്രാം തൂക്കമുള്ള സ്വർണമാല ഒളിപ്പിച്ചിരുന്നത്.

ALSO READ- സർക്കാർ സ്‌കൂളിലെ കുരുന്നുകളുടെ ആകാശയാത്ര! ഒരുപാട് നാളത്തെ സ്വപ്‌നം സഫലമാക്കി അധ്യാപക ദമ്പതിമാർ

വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ എക്‌സ്റേയിൽ പതിയാതിരിക്കാനായി സ്വർണം കട്ടിയുള്ള കറുത്ത പേപ്പറുപയോഗിച്ച് പൊതിഞ്ഞിരുന്നു. എങ്കിലും കസ്റ്റംസ് പരിശോധനയിൽ ഇയാളുടെ തന്ത്രം പൊളിയുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 7.30-ഓടെ ഷാർജയിൽനിന്ന് തിരുവനന്തപുരത്തെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു അബ്ദുൾ റഷീദ്.

Exit mobile version