കാട്ടുതീ ഭീതി; വയനാട് വന്യജീവി സങ്കേതത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചു

വയനാട്: വയനാട് വന്യജീവി സങ്കേതത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചു. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോല്‍പ്പെട്ടി ഇക്കോടൂറിസം കേന്ദ്രങ്ങളിലാണ് വിനോദ സഞ്ചാരികള്ക്ക് വിലക്കേര്‍പ്പെടുത്തിയത്. പ്രവേശനം മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 15 വരെയാണ് താത്കാലികമായി പ്രവേശനം നിരോധിച്ചത്.

വേനല്‍ കടുത്തതിനാല്‍ ഇവിടങ്ങളില്‍ കാട്ടുതീ ഭീതി നിലനില്‍ക്കുന്നുണ്ട്. കൂടാതെ കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വനപ്രദേശങ്ങളില്‍ നിന്നും വന്യജീവികള്‍ കൂട്ടത്തോടെ വരാനുള്ള സാധ്യതയും ഉണ്ട്. ഇതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പ്രവേശനം നിരോധിച്ചതിനോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍ അറിയിച്ചു.

Exit mobile version