സംസ്ഥാനത്ത് കൂടുതല്‍ പെട്രോള്‍ പമ്പുകള്‍ തുടങ്ങാന്‍ തീരുമാനം; അനുമതിക്കായുളള അപേക്ഷകള്‍ ഡിസംബര്‍ 24 വരെ സമര്‍പ്പിക്കാം

കേരളത്തിലും മാഹിയിലുമായി മാത്രം 1,731 പമ്പുകളാവും കമ്പനികള്‍ ആരംഭിക്കുക. നിലവില്‍ കേരളത്തിലും മാഹിയിലുമായി 2005 പമ്പുകളാണുളളത്.

തിരുവനന്തപുരം: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യകത വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പമ്പുകള്‍ തുടങ്ങാന്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. കേരളത്തിലും മാഹിയിലുമായി മാത്രം 1,731 പമ്പുകളാവും കമ്പനികള്‍ ആരംഭിക്കുക. നിലവില്‍ കേരളത്തിലും മാഹിയിലുമായി 2005 പമ്പുകളാണുളളത്.

ഐഒസി, എച്ച്പി, ബിപിസിഎല്‍ തുടങ്ങിയ പൊതുമേഖല എണ്ണ വിപണന കമ്പനികളാണ് രാജ്യത്ത് പുതിയ പമ്പുകള്‍ തുടങ്ങാന്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. രാജ്യത്ത് പെട്രോളിന്റെ റീട്ടെയില്‍ വില്‍പ്പന വര്‍ഷം എട്ട് ശതമാനം വച്ചാണ് വര്‍ധിക്കുന്നത്. ഡീസലിന്റേത് നാല് ശതമാനമായും ഉയരുകയാണ്. പുതുതായി തുടങ്ങുന്ന പെട്രോള്‍, ഡീസല്‍ പമ്പുകളില്‍ 771 എണ്ണം ഗ്രാമപ്രദേശങ്ങളിലാവും തുടങ്ങുക.

പമ്പുകള്‍ തുടങ്ങാനുളള അനുമതിക്കായുളള അപേക്ഷകള്‍ ഡിസംബര്‍ 24 വരെ സമര്‍പ്പിക്കാം. പ്രളയം മൂലം കേരളത്തില്‍ ഡീസല്‍ വില്‍പ്പനയില്‍ മൂന്ന് ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട് എന്നാല്‍, പെട്രോളിന്റെ വില്‍പ്പനയില്‍ നാല് ശതമാനത്തിന്റെ വര്‍ധനയുണ്ട്. മൂന്ന് പൊതുമേഖല എണ്ണക്കമ്പനികളും കൂടി കേരളത്തില്‍ പ്രതിമാസം 1.80 ലക്ഷം കിലോലിറ്റര്‍ പെട്രോളും 2.62 ലക്ഷം കിലോലിറ്റര്‍ ഡീസലുമാണ് വില്‍ക്കുന്നത്.

Exit mobile version