മുരളീധരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയില്ല; പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

തൃശ്ശൂര്‍: പൊങ്കാല മൂലമാണോ രാഷ്ട്രീയകാര്യ സമിതി മാറ്റിവെച്ചത് എന്ന കെ മുരളീധരന്റെ വിമര്‍ശനത്തില്‍ പ്രതികരിച്ച് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുരളീധരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. ആഭ്യന്തര ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കുന്ന ആളാണ് താനെന്നും മുല്ലപ്പള്ളി പറഞ്ഞു.

രാഷ്ട്രീയ കാര്യ സമിതി യോഗം തല്‍ക്കാലം മാറ്റി വച്ചു എന്നേയുള്ളു. ആരോഗ്യകരമായ ചര്‍ച്ചകള്‍ നടത്തിയ സമിതിയായിരുന്ന അത്.
അത്തരം ചര്‍ച്ചകള്‍ തന്നെ ഇനിയും തുടരണമെന്നാണ് ആഗ്രഹം. എന്റെ താല്പര്യം പാര്‍ട്ടിയുടെ താല്പര്യം മാത്രമാണ്. മറ്റൊരു വ്യക്തി താല്പര്യവും എനിക്കില്ല. ഗ്രൂപ്പ് അതിപ്രസരം ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

കുട്ടനാട് തെരഞ്ഞെടുപ്പാണ് മുഖ്യ വിഷയമെന്നും കെപിസിസി ഭാരവാഹി പട്ടികയില്‍ മഹിള പ്രാതിനിധ്യം ഇല്ലാത്തത് ദുഖകരമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. എത്രയും പെട്ടന്ന് ഇതിന് പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം അറിയിച്ചു. പൊങ്കാല മൂലമാണോ രാഷ്ട്രീയകാര്യസമിതി മാറ്റിവെച്ചത്’ എന്നായിരുന്നു മുല്ലപ്പള്ളിയെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ട് മുരളീധരന്‍ ചോദിച്ചത്.

Exit mobile version