റെക്കോര്‍ഡ് ഭേദിച്ച് വീണ്ടും സ്വര്‍ണ്ണവിലയില്‍ കുതിപ്പ്; ഒറ്റയടിക്ക് പവന് ഉയര്‍ന്നത് 400 രൂപ!

പണിക്കൂലിയും ജിഎസ്ടിയും പ്രളയ സെസുമൊക്കെ ചേരുന്നതോടെ ഒരു പവന്‍ സ്വര്‍ണ്ണം ലഭിക്കാന്‍ 36,000ത്തോളും രൂപനല്‍കേണ്ടിവരും.

റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണ്ണ വിലയില്‍ വീണ്ടും കുതിപ്പ്. വെള്ളിയാഴ്ച മാത്രം കൂടിയത് 400 രൂപയോളമാണ്. രാവിലെ 240 രൂപയും ഉച്ചക്കഴിഞ്ഞ് 160 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന് 31,280 രൂപയിലെത്തി. ഫെബ്രുവരി ആറിന് 29,920 രൂപ രേഖപ്പെടുത്തിയ ശേഷം തുടര്‍ച്ചയായി വിലവര്‍ധിക്കുകയായിരുന്നു.

ജനുവരി ഒന്നിലെ 29,000 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 2,280 രൂപയാണ് പവന്റെ വിലയില്‍ വര്‍ധിച്ചത്. വില വന്‍തോതില്‍ കൂടിയതോടെ ജൂവലറികളിലും വില്‍പ്പന കുറഞ്ഞു. പണിക്കൂലിയും ജിഎസ്ടിയും പ്രളയ സെസുമൊക്കെ ചേരുന്നതോടെ ഒരു പവന്‍ സ്വര്‍ണ്ണം ലഭിക്കാന്‍ 36,000ത്തോളും രൂപനല്‍കേണ്ടിവരും.

Exit mobile version