മന്ത്രി മാത്യു ടി തോമസ് രാജിവെച്ചു; മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി

ജലവിഭവ വകുപ്പ്മന്ത്രി മാത്യു ടി തോമസ് രാജിവെച്ചു.

തിരുവനന്തപുരം: ജലവിഭവ വകുപ്പ്മന്ത്രി മാത്യു ടി തോമസ് രാജിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറി. ഇന്ന് രാവിലെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് നേരിട്ടാണ് രാജിക്കത്ത് നല്‍കിയത്.

ഇനി ജെഡിഎസ് തലപ്പത്തേക്ക് എത്തി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ മാത്യു ടി തോമസ് സജീവമാകുമെന്നാണ് സൂചന. മാത്യു ടി തോമസിന് പകരക്കാരനായി മന്ത്രിസഭയിലേക്ക് എത്തുന്ന കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞാ തീയതി തിങ്കളാഴ്ച തീരുമാനിക്കും.

വെള്ളിയാഴ്ച പാര്‍ട്ടി അധ്യക്ഷന്‍ ദേവഗൗഡയുമായി നേതാക്കള്‍ ബംഗളൂരുവില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മന്ത്രിയെ മാറ്റാന്‍ തീരുമാനിച്ചത്. ഇക്കാര്യം അറിയിച്ച് പാര്‍ട്ടി മുഖ്യമന്ത്രിക്ക് കത്ത് കൈമാറിയിരുന്നു. കെ കൃഷ്ണന്‍ കുട്ടിയുടെ സത്യപ്രതിജ്ഞ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഉണ്ടാകുമെന്നാണ് സൂചന.

Exit mobile version