കെഎസ്ആർടിസി ബസ് അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ; അടിയന്തര സഹായമായി രണ്ട് ലക്ഷം കൈമാറും

തിരുവനന്തപുരം: കോയമ്പത്തൂരിലെ അവിനാശിയിൽ വെച്ച് കെഎസ്ആർടിസി വോൾവോ ബസിൽ ലോറിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കെഎസ്ആർടിസി 10 ലക്ഷം രൂപ നൽകും. അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ ഉടൻ കൈമാറുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു.

മരിച്ച കെഎസ്ആർടിസി ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് 30 ലക്ഷം രൂപ വീതവും കൈമാറും. കെഎസ്ആർടിസിയുടെ ഇൻഷുറൻസ് തുകയാണ് കൈമാറുന്നത്.

ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി എസി വോൾവോ ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കണ്ടെയ്‌നർ ലോറി ബസിലേക്ക് ഇടിച്ചുകയറി 19 പേരാണ് മരിച്ചത്.

Exit mobile version