മുതിർന്ന മാധ്യമപ്രവർത്തകൻ എംഎസ് മണി അന്തരിച്ചു

തിരുവനന്തപുരം: കലാകൗമുദി പത്രത്തിന്റെ ചീഫ് എഡിറ്ററും കേരള കൗമുദി മുൻ ചീഫ് എഡിറ്ററുമായിരുന്ന മുതിർന്ന മാധ്യമപ്രവർത്തകൻ എംഎസ് മണി അന്തരിച്ചു. രോഗ ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം വൈകിട്ട് അഞ്ച് മണിക്ക് വീട്ടുവളപ്പിൽ.

കേരള കൗമുദി ദിനപത്രത്തിന്റെ പത്രാധിപരായിരുന്ന കെ സുകുമാരന്റെ മകനായി നവംബർ നാലിന് കൊല്ലം ജില്ലയിലായിരുന്നു എംഎസ് മണിയുടെ ജനനം. പിതാവിന്റെ പാതയിൽ സഞ്ചരിച്ച് 1961 ൽ കേരളാകൗമുദിയിൽ റിപ്പോർട്ടറായാണ് മാധ്യമ രംഗത്തേക്ക് അദ്ദേഹം പ്രവേശിച്ചു. പിന്നീട് 1962 ൽ പാർലമെന്റ് ലേഖകനായി ഡൽഹിയിലേക്ക് പോയി.

1962-ലെ കോൺഗ്രസിന്റെ പാറ്റ്‌നാ പ്ലീനം, ഇന്ദിരാഗാന്ധി നേതൃത്വം നൽകിയ ബംഗളൂരു എഐസിസി സമ്മേളനം അടക്കം ദേശീയ രാഷ്ട്രീയത്തിലെ പ്രധാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത് അദ്ദേഹമായിരുന്നു. മാധ്യമരംഗത്തെ മികവിനുള്ള സംസ്ഥാനസർക്കാരിന്റെ സ്വദേശാഭിമാനി കേസരി പുരസ്‌കാരമടക്കം സ്വന്തമാക്കിയ അനശ്വര വ്യക്തിത്വമാണ് അദ്ദേഹം.

Exit mobile version