ലോക്‌നാഥ് ബഹ്റയെ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം; ചെന്നിത്തല

തൃശ്ശൂര്‍: രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്ന വിധത്തിലുള്ള ഗുരുതരമായ ക്രമക്കേടുകള്‍ ഡിജിപി ലോക്‌നാഥ് ബഹ്റയ്ക്ക് എതിരെ സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തില്‍ അടിയന്തിരമായി ബഹ്റയെ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാമ്പത്തിക ക്രമക്കേടും, ദുര്‍വിനിയോഗവും സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് സിബിഐ അന്വേഷണവും ദേശസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ച് എന്‍ഐഐ അന്വേഷണവും നടത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെട്ടത്.

ഫേസ്ബുക്ക് പോസ്റ്റ്;

ഡിജിപി ലോക്‌നാഥ് ബഹ്റയ്ക്ക് എതിരെ, രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്ന വിധത്തിലുള്ള ഗുരുതരമായ ക്രമക്കേടുകള്‍ സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തില്‍ അടിയന്തിരമായി ബഹ്റയെ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം. സാമ്പത്തിക ക്രമക്കേടും, ദുര്‍വിനിയോഗവും സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് സിബിഐ അന്വേഷണവും ദേശസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ച് എന്‍ഐഐ അന്വേഷണവും നടത്തണം.

സംസ്ഥാന പോലീസിന്റെ വിശ്വാസ്യതയും, സാമ്പത്തിക സുതാര്യതയും വീണ്ടെക്കുന്നതിന് ഇത്തരത്തിലുള്ള ഒരു അന്വേഷണം അനിവാര്യമാണെന്ന് മുഖ്യമന്ത്രിക്ക് ഇന്നലെ വൈകിട്ട് 7.30 ന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

Exit mobile version