ക്രിസ്മസ് -പുതുവത്സര ബമ്പര്‍; 12 കോടി നേടിയ ആ ഭാഗ്യവാന്‍ കണ്ണൂരിലെ ഈ കൂലി പണിക്കാരന്‍

കൂലിപണിക്കാരനായ രാജന്‍ കൂത്തുപറമ്പില്‍ നിന്നും വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം കിട്ടിയത്.

കണ്ണൂര്‍: ക്രിസ്മസ് -പുതുവത്സര ബമ്പര്‍ നറുക്കെടുപ്പ് ഫലം പുറത്ത് വന്നതോടെ വിജയ് ആരാണെന്ന് അറിയാനുള്ള ആകാംഷയില്‍ ആയിരുന്നു എല്ലാവരും. ഇപ്പോഴിതാ ആ ഭാഗ്യവാന്‍ ആരാണെന്ന് കണ്ടെത്തിയിരിക്കുകയാണ്.

കണ്ണൂര്‍ തോലമ്പ്ര പുരളിമല കൈതച്ചാല്‍ കോളനിയിലെ പൊരുന്നന്‍ രാജനാണ് ക്രിസ്മസ്-പുതുവത്സര ബമ്പര്‍ നറുക്കെടുപ്പിലെ ആ ഭാഗ്യവാന്‍. കൂലിപണിക്കാരനായ രാജന്‍ കൂത്തുപറമ്പില്‍ നിന്നും വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം കിട്ടിയത്.

ST 269609 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സനീഷ് എന്ന ഏജന്റില്‍ നിന്നും വാങ്ങിയ ടിക്കറ്റില്‍ നിന്നാണ് നറക്കു വീണിരിക്കുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്.

രണ്ടാം സമ്മാനം 5 കോടി (50 ലക്ഷം വീതം 10 പേര്‍ക്ക്), മൂന്നാം സമ്മാനം 10 ലക്ഷം വീതം 10 പേര്‍ക്ക്, നാലാം സമ്മാനം 1 കോടി (5 ലക്ഷം വീതം 20 പേര്‍ക്ക്), അഞ്ചാം സമ്മാനം 1 ലക്ഷം (അവസാന അഞ്ചക്കത്തിന്) എന്നിങ്ങനെയാണ് മറ്റ് സമ്മാന തുകകള്‍. ഇവ കൂടാതെ മറ്റ് നിരവധി സമ്മാനങ്ങള്‍ ഭാഗ്യശാലികളികള്‍ക്ക് ലഭിക്കും.

Exit mobile version