കെഎം മാണിയുടെ സ്മാരകത്തിൽ പണമെണ്ണുന്ന യന്ത്രം കൂടി വേണം; പരിഹാസവുമായി സുഭാഷ് ചന്ദ്രൻ

മുംബൈ: കെഎം മാണിക്ക് സ്മാരകം പണിയാൻ അഞ്ച് കോടി രൂപയും അമ്പത് സെന്റ് സ്ഥലവും സംസ്ഥാന ബജറ്റിൽ വകയിരുത്തിയതിനെ വിമർശിച്ച് സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ. കെഎം മാണിയുടെ സ്മാരകത്തിൽ പണമെണ്ണുന്ന യന്ത്രം കൂടി കാണുമെന്ന് സുഭാഷ് ചന്ദ്രൻ പറഞ്ഞു. മുംബൈ കേരളീയ സമാജത്തിന്റെ പരിപാടിയിൽ പങ്കെടുത്തായിരുന്നു വിമർശനം.

അതേസമയം, കെഎം മാണി സ്മാരകത്തിന് പണം അനുവദിച്ചതിനെതിരെ പലകോണുകളിൽ നിന്ന് ശക്തമായ വിമർശനം ഉയർന്നിരുന്നു. ബാർ കോഴ ആരോപണത്തെ ഓർമ്മിപ്പിച്ച് ‘എന്റെ വക 500’ എന്ന് പറഞ്ഞ സംവിധായകനിൽ നിന്ന് കൂടി പണം വാങ്ങണമെന്ന് പരിഹസിച്ച് കോൺഗ്രസ് നേതാവ് വിടി ബൽറാം രംഗത്തെത്തിയിരുന്നു. ഈ തോന്ന്യവാസം അംഗീകരിക്കാനാകില്ലെന്നും കോടതിയിൽ ബജറ്റ് നിർദേശത്തെ ചോദ്യം ചെയ്യുമെന്നുമായിരുന്നു അഡ്വ. ഹരീഷ് വാസുദേവന്റെ പ്രതികരണം. എന്നാൽ, കെഎം മാണിക്ക് കേരള രാഷ്ട്രീയത്തിലുള്ള പ്രാധാന്യം വിസ്മരിക്കാനാകില്ലെന്നും എതിർപ്പുണ്ടായാലും സ്മാരകം പണിയുമെന്നുമായിരുന്നു ധനമന്ത്രി തോമസ് ഐസക് പറഞ്ഞത്.

Exit mobile version