ആലപ്പുഴ ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തീപിടുത്തം;നാശനഷ്ടം

ആലപ്പുഴ: ബിസ്മി ഹൈപ്പര്‍ മാര്‍ക്കില്‍ തീപിടുത്തം. ആലപ്പുഴ നഗരത്തില്‍ തന്നെയുള്ള കടയിലാണ് തീപിടിത്തമുണ്ടായത്. നിലവില്‍ അഗ്‌നിശമന സേനാ യൂണിറ്റുകളെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. വ്യാപാര സ്ഥാപനത്തിന്റെ പിന്‍ഭാഗത്തുള്ള ഗോഡൗണ്‍ ഭാഗത്തുനിന്നാണ് തീ ഉയര്‍ന്നത്. തീ പടര്‍ന്ന് പിടിക്കുന്നത് കണ്ടതോടെ അഗ്‌നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് സ്ഥലത്തെത്തിയ 3 അഗ്‌നിശമന സേനാ യൂണിറ്റുകള്‍ തീയണച്ചു. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Exit mobile version