കൊറോണ വൈറസ്: ആശങ്ക വേണ്ട.. പക്ഷേ വേണം ജാഗ്രത; ചൈനയില്‍ നിന്നെത്തിയവര്‍ ആശുപത്രിയില്‍ വിവരം അറിയിക്കണമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ

തൃശ്ശൂര്‍: കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി കെകെ ഷൈലജ. വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും എത്തിയവര്‍ എത്രയും പെട്ടെന്ന് തൊട്ടടുത്ത ആരോഗ്യ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രി കെകെ ഷൈലജ ഇക്കാര്യം പറഞ്ഞത്. ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നല്ലാതെ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സിക്കാന്‍ നില്‍ക്കാതെ ആശുപത്രികളിലെത്തണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ചൈനയിലെ വുഹാനില്‍ നിന്നുമെത്തിയ മലയാളി വിദ്യാര്‍ത്ഥിനിക്കാണ് കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥിനി ഇപ്പോള്‍ തൃശ്ശൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രത്യേക വാര്‍ഡിലാണ്.

Exit mobile version