നടി ജമീല മാലിക്ക് അന്തരിച്ചു

തിരുവനന്തപുരം: പഴയകാല നടി ജമീല മാലിക്ക് (73) അന്തരിച്ചു. പൂന്തുറയിലുള്ള ബന്ധുവിന്റെ വീട്ടില്‍വെച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുയാണ്.

1970-80 കാലഘട്ടത്തില്‍ മലയാളം, തമിഴ് ഭാഷകളില്‍ സജീവമായിരുന്നു താരമാണ് ജമീല മാലിക്ക്. ഇതിനു പുറമെ പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച ആദ്യ മലയാളി വനിത കൂടിയാണ് ഇവര്‍. 1973ല്‍ റിലീസ് ചെയ്ത ‘റാഗിങ്’ ആണ് ഇവരുടെ ആദ്യത്തെ സിനിമ. പ്രേംനസീര്‍, അടൂര്‍ ഭാസി, വിന്‍സെന്റ് എന്നീ താരങ്ങള്‍ക്കൊപ്പം ഇവര്‍ അഭിനയിച്ചിട്ടുണ്ട്.

ജിഎസ് പണിക്കര്‍ സംവിധാനം ചെയ്ത പാണ്ഡവപുരത്തിലെ ദേവി ടീച്ചര്‍ എന്ന കഥാപാത്രമാണ് ജമീലയുടെ ശ്രദ്ധേയമായ കഥാപാത്രം. ആദ്യ കാല ദൂരദര്‍ശന്‍ പരമ്പരകളിലും ടെലി ചിത്രങ്ങളിലും അഭിനയിച്ചിച്ചുള്ള താരം കൂടിയാണ് ഇവര്‍. തൊണ്ണൂറുകളില്‍ ടെലിവിഷന്‍ രംഗത്ത് സജീവമായിരുന്ന താരമാണ് ജമീല.

Exit mobile version