നിവിൻ പോളി ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും പൊറോട്ടയും ചിക്കനും കവർന്ന് യുവാക്കൾ; മോഷണം ക്യാമറയിൽ പകർത്തിയ യുവാവിന് ക്രൂര മർദ്ദനം

കണ്ണൂർ: നിവിൻ പോളി നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും ഭക്ഷണം കവർന്നതായി പരാതി. മട്ടന്നൂരിനു സമീപമുള്ള കാഞ്ഞിലേരിയിലെ ലൊക്കേഷനിൽ നിന്നാണ് പൊറോട്ടയും ചിക്കനും മോഷണം പോയത്. കാറിലെത്തിയ നാലംഗ സംഘമാണ് അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും കഴിക്കാൻ തയ്യാറാക്കി വെച്ചിരുന്ന ഭക്ഷണം കവർന്നത്. നിവിൻ നായകനാവുന്ന പടവെട്ട് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം.

ഷൂട്ടിങ് ലൊക്കേഷനിലുണ്ടായിരുന്ന 80ഓളം പേർക്ക് കഴിക്കാനായി എത്തിച്ച ഭക്ഷണമാണ് മോഷ്ടിക്കപ്പെട്ടത്. കാറിലെത്തിയ സംഘം ഭക്ഷണം കവരുന്നത് സമീപവാസിയായ അമൽ എന്ന യുവാവ് മൊബൈൽ ക്യാമറയിൽ പകർത്തിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മോഷ്ടാക്കൾ ഇയാളെ മർദ്ദിച്ച ശേഷം കടന്നുകളയുകയായിരുന്നു. പരിക്കേറ്റ അമലിനെ കൂത്തുപറമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മാലൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

നവാഗതനായ ലിജു കൃഷ്ണ ലിജു കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച് നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന ‘പടവെട്ട്’ ന്നെ ചിത്രത്തിന്റെ നിർമ്മാതാവ് നടൻ സണ്ണിവെയ്ൻ ആണ്.

Exit mobile version