ഗെയ്‌ലിൽ കോളടിച്ച് കേരളം; ലഭിക്കുന്നത് കോടികൾ

തൃശ്ശൂർ: സംസ്ഥാനത്തിന് പുതിയ വരുമാന മാർഗ്ഗം കൂടി തുറന്നിട്ടാണ് ഗെയ്ൽ പൈപ്പ്‌ലൈൻ പദ്ധതി പുരോഗമിക്കുന്നത്. ഇതോടെ പുതിയ സാമ്പത്തിക വർഷാരംഭം മുതൽ കേരളത്തിന് കോളടിക്കുമെന്നാണ് റിപ്പോർട്ട്. മാർച്ച് 31-ന് കേരളത്തിലൂടെയുള്ള ഗെയ്ൽ പ്രകൃതിവാതക പൈപ്പ്ലൈൻ കമ്മീഷൻ ചെയ്യുന്നതോടെ നികുതിയിനത്തിൽ സംസ്ഥാനത്തിന് വർഷംതോറും 1000 കോടി രൂപയോളം കിട്ടും.

കൊച്ചി മുതൽ മംഗലാപുരം വരെയുള്ള പൈപ്പ്ലൈനാണ് മാർച്ചിൽ കമ്മീഷൻ ചെയ്യുന്നത്. ജൂണിൽ കൂറ്റനാട് മുതൽ വാളയാർ വരെയുള്ള ലൈനും കമ്മീഷൻ ചെയ്യും. അതോടെ വരുമാനം വീണ്ടും ഇരട്ടിയോളമാകും. കൊച്ചി-മംഗലാപുരം പൈപ്പ്ലൈൻ കമ്മിഷൻ ചെയ്താൽ പ്രതിദിന വിതരണം 60 ലക്ഷം ക്യൂബിക് മീറ്ററാകും.

Exit mobile version