തൃശ്ശൂരിൽ ഉത്സവം കഴിഞ്ഞ് മടങ്ങുന്നവർക്ക് ഇടയിലേക്ക് കാർ പാഞ്ഞുകയറി; നാല് പേർക്ക് ദാരുണാന്ത്യം; നിരവധിപേർക്ക് പരിക്ക്

തൃശ്ശൂർ: തൃശ്ശൂരിൽ നടന്നു പോവുകയായിരുന്നവർക്ക് ഇടയിലേക്ക് കാർ പാഞ്ഞുകയറി നാല് പേർക്ക് ദാരുണാന്ത്യം. അമിതവേഗത്തിൽ എത്തിയ കാറാണ് അപകടമുണ്ടാക്കിയത്. രണ്ട് കുടുംബങ്ങളിലെ നാല് പേരാണ് മരിച്ചത്. കൊറ്റനെല്ലൂർ സ്വദേശികളായ സുബ്രൻ (54) മകൾ പ്രജിത (29), ബാലു ( 52 ) മകൻ വിപിൻ (29) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. തുമ്പൂർ അയ്യപ്പൻകാവിൽ ഉത്സവം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നവരുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റവരെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

Exit mobile version