നടി മഹാലക്ഷ്മിയുടെ വിവാഹവേദിയില്‍ നിന്നും പണപ്പിരിവ്; പിന്നില്‍ പ്രശസ്തയായ സ്ത്രീ; സംഭവിച്ചത് സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യമെന്ന് നടിയുടെ അച്ഛന്‍; സ്ത്രീയുടെ പേര് വെളിപ്പെടുത്തണമെന്ന് സോഷ്യല്‍മീഡിയ

തിരുവനന്തപുരം: നടിയും നര്‍ത്തകിയുമായ മഹാലക്ഷ്മിയുടെ വിവാഹത്തിന് വീട്ടുകാര്‍ പോലുമറിയാതെ പ്രശസ്തയായ ഒരു സ്ത്രീ പണ പിരിവ് നടത്തിയെന്ന് ആരോപിച്ച് നടിയുടെ അച്ഛനും മൃദംഗ വിദ്വാനും, സംഗീതജ്ഞനുമായ സര്‍വ്വേശ്വരന്‍ രംഗത്ത്. താനാണ് വിവാഹ സദ്യ നടത്തുന്നതെന്നും സദ്യ നടത്താന്‍ പണം വേണമെന്നും പറഞ്ഞ് ഈ സ്ത്രീ വിവാഹത്തിനെത്തിയ പ്രശസ്തരടക്കം പലരില്‍ നിന്നും പിരിവ് നടത്തിയിട്ടുണ്ടെന്ന് മഹാലക്ഷ്മിയുടെ അച്ഛന്‍ പറയുന്നു.

കുറച്ച് ദിവസം മുമ്പാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ ഇക്കാര്യം പറഞ്ഞത്. സര്‍വ്വേശ്വരന്റെ ഫേസ്ബുക്ക് പോസ്റ്റ് മാധ്യമങ്ങളില്‍ ഇപ്പോള്‍ വാര്‍ത്തയാവുകയാണ്. അറിയപ്പെടുന്ന നര്‍ത്തകിയും തന്റെ കുടുംബവുമായി 35 വര്‍ഷത്തെ അടുപ്പവുമുള്ള സ്ത്രീയാണ് പണപ്പിരിവ് നടത്തിയതെന്നാണ് സര്‍വ്വേശ്വരന്‍ പറയുന്നത്. താനാണ് സദ്യ നടത്തുന്നതെന്ന പേരിലാണ് ഇവര്‍ പ്രശസ്തരടക്കം പലരില്‍ നിന്നും പണം പിരിച്ചത്.

എന്നാല്‍ സ്വപ്നത്തില്‍ പോലും ഇത്തരം ഒരു കാര്യം വിചാരിച്ചിട്ടില്ലെന്നും സദ്യയുടെ പണം മുഴുവനും താന്‍ വിവാഹത്തിന് മുന്നേ തന്നെ കൊടുത്തു തീര്‍ത്തിരുന്നതായും സര്‍വേശ്വരന്‍ വ്യക്തമാക്കി. മകളുടെ വിവാഹത്തിന് ആരില്‍ നിന്നും സംഭാവന വാങ്ങിയിരുന്നില്ല. സംഭാവന സ്വീകരിക്കില്ലെന്ന വിവരം വിവാഹ ക്ഷണക്കത്തില്‍ രേഖപ്പെടുത്തിയിരുന്നതായും നടിയുടെ അച്ഛന്‍ ഫേസ്ബുക്ക് കുറിപ്പില്‍ രേഖപ്പെടുത്തി. ഇപ്പോള്‍ തങ്ങളുടെ കുടുംബത്തിന് സംഭവിച്ചിരിക്കുന്ന അപമാനം സഹിക്കാവുന്നതിലുമപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version