ലോക്ക്ഡൗൺ കാലത്ത് മാറ്റിവെച്ച ആഘോഷം; ഒടുവിൽ വിവാഹിതയായി ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ജസീന്ത ആർഡൻ

വെല്ലിങ്ടൺ: കോവിഡ് മഹാമാരി കാലത്തെ സാഹചര്യങ്ങൾ കണക്കിലെടുത്ത് മാറ്റിവെച്ച വിവാഹം ഒടുവിൽ ലളിതമായി നടത്തി ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ജസീന്ത ആർഡൻ. ദീർഘകാല പങ്കാളിയായ ക്ലാർക്ക് ഗെയ്ഫോർഡിനെയാണ് ജെസീന്ത ആർഡൻ വിവാഹം ചെയ്തിരിക്കുന്നത്. 2022ൽ ഇരുവരും വിവാഹിതരാകുമെന്നാണ് അറിയിച്ചിരുന്നതത്.

പിന്നീട്, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജെസീന്ത സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിക്കുകയും മാതൃകാപരമായി സ്വന്തം വിവാഹം മാറ്റിവയ്ക്കുകയുമായിരുന്നു.

അതേസമയം, ജസീന്തയും ക്ലാർക്കും കഴിഞ്ഞ പത്ത് വർഷത്തോളമായി അഞ്ച് വയസുകാരിയായ മകൾ നീവിന് ഒപ്പമാണ് ഒരുമിച്ച് താമസിച്ചുവരുന്നത്. തലസ്ഥാനമായ വെല്ലിംഗ്ടണിൽ നിന്ന് അകലെ നോർത്ത് ഐലൻഡിന്റെ കിഴക്കൻ തീരത്തുള്ള ക്രാഗി റേഞ്ച് വൈനറിയിലെ ഹോക്ക്സ് ബേയിലാണ് വിവാഹച്ചടങ്ങ് നടന്നത്.

ജെസീന്തയുടെ സുഹൃത്തും പ്രശസ്ത ഡിസൈനറുമായ ജൂലിയറ്റ് ഹൊഗൻ ഡിസൈൻ ചെയ്ത വെള്ള ഗൗണാണ് വിവാഹദിനത്തിൽ ജെസീന്ത ധരിച്ചത്. ന്യൂസിലൻഡിന്റെ പ്രധാനമന്ത്രിയായി അഞ്ച് വർഷം പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ ജനുവരിയിൽ ജെസീന്ത ഒരു ഇടവേള എടുക്കുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

ALSO READ- 9 മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ കണ്ടുമുട്ടി: രണ്ട് പെണ്‍കുഞ്ഞുങ്ങളുടെ അമ്മയായതില്‍ അഭിമാനം; കണ്‍മണിയുടെ ചിത്രം പങ്കുവച്ച് പേളി മാണി

രാജിവച്ച് ഒഴിഞ്ഞതിനുശേഷം ജെസീന്ത ഹാർവാർഡ് സർവകലാശാലയിൽ നിന്നും മൂന്ന് ഫെല്ലോഷിപ്പുകളും നേടിയെടുത്തു.

Exit mobile version