പെട്രോളടിക്കണോ.. നേരെ ജയിലിലേക്ക് വിട്ടോ; വരുന്നൂ തടവുകാരുടെ പെട്രോള്‍ പമ്പ്

നടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം അടുത്ത മാസം പെട്രോള്‍ പമ്പ് ഉദ്ഘാടനം ചെയ്യാനാവുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്

കൊച്ചി; ഇനിമുതല്‍ പെട്രോളടിക്കാന്‍ ജയിലിലേക്ക് പോയാല്‍ മതി. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ചിറ്റേത്തുകരയിലെ എറണാകുളം ജില്ലാ ജയിലിനോട് ചേര്‍ന്നാണ് തടവുകാരുടെ പെട്രോള്‍ പമ്പ് വരുന്നത്. നടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം അടുത്ത മാസം പെട്രോള്‍ പമ്പ് ഉദ്ഘാടനം ചെയ്യാനാവുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

ജില്ലാ ജയിലിന്റെ നേതൃത്വത്തില്‍ സുരക്ഷാ സന്നാഹങ്ങളോടെയാണ് പമ്പ് ആരംഭിക്കുന്നത്. ജയില്‍പ്പുള്ളികളായിരിക്കും ഇവിടുത്തെ ജീവനക്കാര്‍. നിലവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിനോട് ചേര്‍ന്ന് പമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്തമാസം ഉദ്ഘാടനം ചെയ്യുന്നതോടെ ജയില്‍ വകുപ്പ് നടത്തുന്ന സംസ്ഥാനത്തെ രണ്ടാമത്തെ പെട്രോള്‍ പമ്പാകും എറണാകുളം ജില്ലയിലേത്.

ഐഒസി അധികൃതര് സ്ഥലം സന്ദര്‍ശിച്ചു. തിരുവനന്തപുരത്തും എറണാകുളത്തും കൂടാതെ കോഴിക്കോട് ജില്ലാ ജയിലുമായും തൃശ്ശൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുമായും ചേര്‍ന്ന് പെട്രോള്‍ പമ്പ് നിലവില്‍ വരും. വനിത തടവുകാരെ ഉള്‍പ്പടെ ഇവിടെ ജോലിക്ക് നിയോഗിക്കാനാണ് തീരുമാനം.

Exit mobile version