കണ്ണൂരില്‍ നിന്ന് ഉഗ്രശേഷിയുള്ള 13 സ്റ്റീല്‍ ബോംബും, ഒരു നാടന്‍ ബോംബും കണ്ടെത്തി

കണ്ണൂര്‍: കണ്ണൂരില്‍ നിന്ന് ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. കതിരൂര്‍ കുണ്ടുചിറ അണക്കെട്ടിന് സമീപത്ത് നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്.

പതിമൂന്ന് സ്റ്റീല്‍ ബോംബും ഒരു നാടന്‍ ബോംബുമാണ് കണ്ടെത്തിയത്. അണക്കെട്ടിന് സമീപത്തെ പുഴക്കരയില്‍ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്.

കതിരൂര്‍ പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടന്നിയ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്.

Exit mobile version