നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; കോഴിക്കോട് സ്വദേശിയില്‍ നിന്ന് പിടികൂടിയത് ഒന്നേകാല്‍ കിലോ സ്വര്‍ണ്ണം

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. കോഴിക്കോട് പേരാമ്പ്ര സ്വദേശിയില്‍ നിന്ന് ഒന്നേകാല്‍ കിലോ സ്വര്‍ണ്ണമാണ് അധികൃതര്‍ പിടികൂടിയത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് ഇയാളുടെ പക്കലില്‍ നിന്ന് സ്വര്‍ണ്ണം കണ്ടെത്തിയത്.

ഇയാള്‍ സ്വര്‍ണ്ണം ക്യാപ്‌സൂള്‍ രൂപത്തിലാക്കി ശരീരത്തിലും അടിവസ്ത്രത്തിനുള്ളിലും ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.

കഴിഞ്ഞ ദിവസവും ക്യാപ്സൂള്‍, പേസ്റ്റ് എന്നീ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം അധികൃതര്‍ പിടികൂടിയിരുന്നു. സംഭവത്തില്‍ മലപ്പുറം, കോഴിക്കോട് സ്വദേശികള്‍ പിടിയിലായിരുന്നു. ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് ഇവരില്‍ നിന്ന് പിടികൂടിയത്.

Exit mobile version