‘മനോരോഗി’ പരാമര്‍ശം: മാപ്പ് പറഞ്ഞ് ഷെയിന്‍ നിഗം, അംഗീകരിക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

കൊച്ചി: നിര്‍മ്മാതാക്കള്‍ക്കെതിരെയുള്ള ‘മനോരോഗി’ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് യുവനടന്‍ ഷെയിന്‍ നിഗം. മാപ്പ് ചോദിച്ചു കൊണ്ട് ഷെയിന്‍ അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ക്ക് കത്തയച്ചു.

തന്റെ പ്രസ്താവനയില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മനപൂര്‍വ്വമല്ല ഈ പരാമര്‍ശം നടത്തിയതെന്നുമാണ് ഷെയിന്‍ കത്തില്‍ പറയുന്നത്.

എന്നാല്‍ കത്തിലുള്ളത് ഖേദപ്രകടനം മാത്രമാണെന്ന് പറഞ്ഞ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. മാപ്പ് അംഗീകരിക്കില്ലെന്നും കത്തിലുള്ളത് ഖേദപ്രകടനം മാത്രമാണെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.

നിര്‍മ്മാതാക്കള്‍ക്കെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ ഷെയിന്‍ ഇതിനു മുമ്പും ക്ഷമാപണം നടത്തിയിരുന്നു. തന്റെ പരാമര്‍ശം പൊതുസമൂഹത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടെന്നും ഷെയിന്‍ പറഞ്ഞിരുന്നു.

Exit mobile version