മയക്കുമരുന്നിന് അടിമകള്‍ ആയവര്‍ മലയാള സിനിമയില്‍ വേണമെന്നില്ല; പോലീസിന് ലൊക്കേഷനുകള്‍ പരിശോധിക്കാമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍!

കൊച്ചി: മലയാള സിനിമയില്‍ പെരുമാറ്റച്ചട്ടം ആവശ്യമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. സിനിമ മേഖലയില്‍ ലഹരി ഉപയോഗത്തില്‍ മാറ്റം വന്നിട്ടില്ല. പോലീസിന് ലൊക്കേഷനില്‍ ഉള്‍പ്പെടെ പരിശോധന നടത്താം. മയക്കുമരുന്നിന് അടിമകളായവര്‍ മലയാള സിനിമയില്‍ വേണമെന്നില്ലെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

ഇതിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടത്തുന്ന ഏതൊരു അന്വേഷണത്തിലും സഹകരിക്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. പത്രമാധ്യമങ്ങളില്‍ കാണുന്നു മയക്കുമരുന്നു സംഘങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സിനിമകള്‍ ഉണ്ടെന്ന്. അങ്ങനെ ഉണ്ടെങ്കില്‍ പൂര്‍ണമായും അത് അന്വേഷിക്കണം. അതിനുള്ള എല്ലാ പിന്തുണയും നിര്‍മാതാക്കള്‍ നല്‍കുമെന്നും അസോസിയേഷന്‍ പ്രതികരിച്ചു.

ആവശ്യമെങ്കില്‍, ലൊക്കേഷനില്‍ പോലീസിന് പരിശോധിക്കാം. മയക്കുമരുന്നിന് അടിമകളായവരുമായി സിനിമ ചെയ്യാന്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല. എന്തുനടപടി വേണമെങ്കിലും സ്വീകരിക്കാം. പരാതികള്‍ ഉണ്ടെങ്കില്‍ നടപടി എടുക്കണമെന്നും ആവശ്യത്തിലുണ്ട്.

also read- കെട്ടിയോനെ കളഞ്ഞ് പണം, ഫാന്‍സിന്റെ എല്ലാം പിന്നാലെ പായുകയല്ലേ എന്ന് കമന്റ്; വായടപ്പിക്കുന്ന മറുപടിക്ക് ഒപ്പം ഉപദേശവും നല്‍കി നവ്യ നായര്‍!

കൂടാതെ, സെലിബ്രിറ്റികള്‍ അത് പ്രോത്സാഹിപ്പിക്കുന്ന അവസ്ഥ വന്നാല്‍ പുതിയ തലമുറ നശിക്കും. ഇതെല്ലാം പുറത്തുകൊണ്ടുവരണം. അത് സിനിമയ്ക്ക് ഗുണമേ ചെയ്യൂവെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രതികരിച്ചു.

Exit mobile version