10 ദിവസത്തിനിടെ വര്‍ധിച്ചത് 920 രൂപ; അടുത്ത റെക്കോര്‍ഡ് ലക്ഷ്യമിട്ട് സ്വര്‍ണ്ണം

ഡിസംബര്‍ 13ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 28,000 രൂപയിലെത്തുകയും ചെയ്തു.

കൊച്ചി: അടുത്ത റെക്കോര്‍ഡ് ലക്ഷ്യമിട്ട് സ്വര്‍ണ്ണ വില കുതിയ്ക്കുകയാണ്. കഴിഞ്ഞ 10 ദിവസത്തിനിടെ 920 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സ്വര്‍ണ്ണ വില പവന് 28,920 ല്‍ എത്തി നില്‍ക്കുകയാണ്. ഡിസംബര്‍ 13ന് 28,000 രൂപയായിരുന്നു പവന്റെ വില. 13 ദിവസംകൊണ്ടാണ് 920 രൂപയുടെ വര്‍ധനവുണ്ടായത്.

3615 രൂപയാണ് ഗ്രാമിന്റെ വില. ഡിസംബര്‍ 13ലെ 3,500 രൂപയില്‍നിന്ന് 115 രൂപയാണ് ഗ്രാമിന്റെ വിലയില്‍ വര്‍ധനവുണ്ടായത്. ഇതിനുമുമ്പ് പവന്റെ വില ഡിസംബര്‍ നാലിന് 28,640 രൂപയായി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വന്‍ ഇടിവാണ് സ്വര്‍ണ്ണ വിലയില്‍ ഉണ്ടായത്. ഡിസംബര്‍ 13ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 28,000 രൂപയിലെത്തുകയും ചെയ്തു. ശേഷം വില കയറുകയായിരുന്നു.

ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. തുടര്‍ച്ചയായി വര്‍ധിച്ച ആഗോള വിപണിയിലെ സ്വര്‍ണ്ണ വിലയില്‍ ഇന്ന് ഇടിവാണുണ്ടായത്.

Exit mobile version