പോലീസിന്റെ വാദം അംഗീകരിച്ചു; ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി

സംഘര്‍ഷാവസ്ഥയുടെ സാഹചര്യം കണക്കിലെടുത്ത് ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടി.

പത്തനംതിട്ട: പോലീസ് റിപ്പോര്‍ട്ട് അംഗീകരിച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍ സംഘര്‍ഷാവസ്ഥയുടെ സാഹചര്യം കണക്കിലെടുത്ത് ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടി. നിരോധനാജ്ഞ നീട്ടണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയാണ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. നിരോധനാജ്ഞ പുറപ്പെടുവിച്ചത് എഡിഎമ്മിന്റെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ച ശേഷമാണ്.

സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച്ച അര്‍ദ്ധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

അതേസമയം ശബരിമലയില്‍ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ട 40 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Exit mobile version