ആണ്‍കുട്ടിക്ക് ചേര്‍ന്ന ഒരു പേരേ മനസിലുണ്ടായിരുന്നുള്ളൂ, യതീഷ് ചന്ദ്ര!

കൊച്ചി: നിലയ്ക്കലില്‍ സുരക്ഷാചുമതലയുള്ള എസ്പി യതീഷ് ചന്ദ്രയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴത്തെ സൂപ്പര്‍സ്റ്റാര്‍. മുഖം നോക്കാതെ ഉറച്ച നിലപാടോടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്ന മാതൃകാ പോലീസുദ്യോഗസ്ഥന്‍.

അതേസമയം, കഴിഞ്ഞദിവസം ശബരിമലയില്‍ കേന്ദ്രമന്ത്രിയുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ട സംഭവത്തില്‍ യതീഷ് ചന്ദ്രയെ പരോക്ഷമായി അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് സ്വാമി സന്ദീപാനന്ദഗിരി.
”ഇന്നലെ ജനിച്ച ഒരു ആണ്‍കുഞ്ഞിന് പേര് നിര്‍ദേശിക്കാമോയെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍, ആണ്‍കുട്ടിക്ക് ചേര്‍ന്ന ഒരു പേരേ മനസിലുണ്ടായിരുന്നു യതീഷ് ചന്ദ്ര”, സന്ദീപാനന്ദഗിരി ഫേസ്ബുക്കില്‍ കുറിച്ചു.

Exit mobile version