‘ഇന്ത്യയിലെ മുഴുവൻ ജനങ്ങളെ പറ്റിച്ചവനെ പറ്റിച്ചവൻ ഒരു മലയാളി, മലയാളി എന്നും ഒന്നാമൻ’:സന്ദീപാനന്ദ ഗിരി

സി.കെ. ജാനു എൻ.ഡി.എയിൽ മടങ്ങിയെത്താൻ കെ. സുരേന്ദ്രൻ പത്തുലക്ഷം രൂപ കൈമാറിയെന്ന ശബ്ദരേഖ പുറത്തു വന്നതിന് പിന്നാലെ പരിഹാസവുമായി സന്ദീപാനന്ദ ഗിരി. ”മലയാളി എന്നും ഒന്നാമൻ തന്നെ! ഒന്നാലോചിച്ചു നോക്കിയേ, ഇന്ത്യയിലെ മുഴുവൻ ജനങ്ങളെ പറ്റിച്ചവനെ പറ്റിച്ചവൻ ഒരു മലയാളി,” എന്ന് സന്ദീപാനന്ദ ഗിരി ഫേയ്‌സ്ബുക്കിൽ കുറിച്ചു.

സി.കെ. ജാനുവിൻറെ രാഷ്ട്രീയ പാർട്ടിയുടെ ട്രഷററായ പ്രസീതയുമായി സുരേന്ദ്രൻ നടത്തിയതെന്ന പേരിൽ പ്രചരിക്കുന്ന ഫോൺ സംഭാഷണം സന്ദീപാനന്ദ ഗിരി നേരത്തെ ഫേയ്‌സ്ബുക്കിൽ പങ്കുവെച്ചിരുന്നു. എൻ.ഡി.എ സ്ഥാനാർത്ഥിയാകാൻ സി.കെ. ജാനുവിന് പത്തു ലക്ഷം രൂപ നൽകാൻ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനോട് ജെ.ആർ.പി ട്രഷറർ പ്രസീത ആവശ്യപ്പെടുന്നതായുള്ള ഫോൺ സംഭാഷണമാണ് പുറത്ത് വന്നത്.

<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fswamisandeepanandagiri%2Fposts%2F5937956652896119&show_text=true&width=500″ width=”500″ height=”187″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share”></iframe>

Exit mobile version