വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം; മൃതദേഹം പാതിഭക്ഷിച്ച നിലയില്‍

കുറിച്യാട് റേഞ്ചിലുള്ള വടക്കനാട് പച്ചാടി കോളനിവാസിയായ ജടയനാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എന്നാണ് പ്രാഥമിക നിഗമനം

കല്‍പ്പറ്റ: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം. കുറിച്യാട് റേഞ്ചിലുള്ള വടക്കനാട് പച്ചാടി കോളനിവാസിയായ ജടയനാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസം മുതല്‍ ജടയനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഇന്ന് രാവിലെയാണ് കാട്ടില്‍ നിന്ന് പാതിഭക്ഷിച്ച നിലയിലുള്ള ഇയാളുടെ മൃതദേഹം വനപാലകര്‍ കണ്ടെത്തിയത്. വനപാലകര്‍ പ്രദേശത്ത് പരിശോധന നടത്തി വരികയാണ്.

Exit mobile version