നമ്മുടെ സ്വന്തം രാജ്യത്ത് നാളെ നമ്മള്‍ രണ്ടാംകിട പൗരന്മാരാവുന്നു എന്നു പറയുമ്പോ, പിന്നെ എന്താ ചെയ്യുക..? പൗരത്വ ഭേദഗതി നിയമത്തില്‍ ഷെയ്ന്‍ നിഗം

ഇന്ത്യയിലെല്ലായിടത്തും നാളെയുടെ വാഗ്ദാനമായ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വരുന്ന അവസ്ഥ.

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതികരണവുമായി നടന്‍ ഷെയ്ന്‍ നിഗം രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് താരം തന്റെ നിലപാട് അറിയിച്ചത്. കൂടാതെ കൊച്ചിയില്‍ പൗരത്വ ബില്ലിനെതിരെ നടക്കുന്ന ലോങ് മാര്‍ച്ചിലും താരം പങ്കെടുക്കുന്നതായും കുറിപ്പിലൂടെ അറിയിച്ചു. വളരെ സങ്കടകരമായ ഒരു അവസ്ഥയാണ് ഇപ്പോ നമ്മുടേതെന്ന് പറഞ്ഞുകൊണ്ടാണ് ഷെയ്ന്‍ കുറിപ്പ് ആരംഭിക്കുന്നത്.

ഇന്ത്യയിലെല്ലായിടത്തും നാളെയുടെ വാഗ്ദാനമായ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വരുന്ന അവസ്ഥ. നമ്മുടെ സ്വന്തം രാജ്യത്ത് നാളെ നമ്മള്‍ രണ്ടാംകിട പൗരന്മാരാവുന്നു എന്നു പറയുമ്പോ, പിന്നെ എന്താ ചെയ്യുകയെന്ന് താരം തുറന്നടിച്ച് ചോദിച്ചു. വളരെ ചെറിയ ഒരു കൂട്ടം ആള്‍ക്കാരുടെ രാഷ്ട്രീയ അജണ്ടയാണ് ഇവിടെ നാട്ടുകാരെ മതത്തിന്റെ പേരില്‍ തമ്മില്‍ ഭിന്നിപ്പിക്കുക എന്നുള്ളതെന്നും ഷെയ്ന്‍ കുറിച്ചു.

ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരുപാട് ആളുകള്‍ യംഗ്‌സ്റ്റേഴ്‌സും മുതിര്‍ന്നവരും എല്ലാ വിഭാഗത്തിലും പെട്ട ആളുകള്‍ ശക്തമായി ഇതിനെതിരെ പ്രതിഷേധിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മനുഷ്യത്വം നശിച്ചിട്ടില്ല എന്നു നമുക്ക് ഒരു പ്രതീക്ഷയും ഉണ്ടെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

വളരെ സങ്കടകരമായ ഒരു അവസ്ഥയാണ് ഇപ്പോ നമ്മുടേത്. ഇന്ത്യയിലെല്ലായിടത്തും നാളെയുടെ വാഗ്ദാനമായ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വരുന്ന അവസ്ഥ. നമ്മുടെ സ്വന്തം രാജ്യത്ത് നാളെ നമ്മള്‍ രണ്ടാംകിട പൌരന്മാരാവുന്നു എന്നു പറയുമ്പോ, പിന്നെ എന്താ ചെയ്യുക? വളരെ ചെറിയ ഒരു കൂട്ടം ആള്‍ക്കാരുടെ രാഷ്ട്രീയ അജണ്ടയാണ് ഇവിടെ നാട്ടുകാരെ മതത്തിന്റെ പേരില്‍ തമ്മില്‍ ഭിന്നിപ്പിക്കുക എന്നുള്ളത്.

ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. പക്ഷെ ഒരുപാട് ആളുകള്‍ യംഗ്‌സ്റ്റേഴ്‌സും മുതിര്‍ന്നവരും എല്ലാ വിഭാഗത്തിലും പെട്ട ആളുകള്‍ ശക്തമായി ഇതിനെതിരെ പ്രതിഷേധിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മനുഷ്യത്വം നശിച്ചിട്ടില്ല എന്നു നമുക്ക് ഒരു പ്രതീക്ഷയും ഉണ്ട്. എന്തായാലും ഇന്ന് ഡിസംബര്‍ 23ആം തീയതി തിങ്കളാഴ്ച എറണാകുളത്തു നിന്നു കൊച്ചിയിലേക്ക് എല്ലാവരും ചേര്‍ന്ന് ഒരു വലിയ മാര്‍ച്ച് നടത്തുവാണ്. 3 മണിക്ക് രാജേന്ദ്രമൈതാനത്തുനിന്നു തുടങ്ങും. രാത്രി ഫോര്‍ട്ടുകൊച്ചിയില്‍ മ്യൂസിക്കും ഒക്കെയായി ഒരു വലിയ പരിപാടിയും ഉണ്ട്. ഞാന്‍ പോകുന്നുണ്ട്. നിങ്ങളും വരണം. സുഹൃത്തിക്കളെയും കൂട്ടി വരണം. ഒറ്റക്കല്ല, ഒറ്റക്കെട്ട്.

ഒറ്റക്കല്ല, ഒറ്റക്കെട്ട് വിദ്വേഷത്തെ വെല്ലുവിളിക്കുന്ന മനുഷ്യസ്‌നേഹത്തിന്റെ പദയാത്ര ഇന്ന് ഡിസംബര്‍ 23-ആം തീയതി വൈകുന്നേരം മൂന്നു മണിക്ക് രാജേന്ദ്രമൈതാനത്തു നിന്നും ഫോര്‍ട്ടുകൊച്ചി വാസ്‌കോ സ്‌ക്വയറിലേക്ക്. അവിടെ പാട്ടും പറച്ചിലും രാത്രിയില്‍. ഞാന്‍ പോകുന്നുണ്ട്. നിങ്ങളും വരണം, ഒറ്റക്കല്ല, ഒറ്റക്കെട്ടായി ഫ്രണ്ട്‌സിനെയും കൂട്ടി വരണം.

Exit mobile version