കോഴിക്കോട്ടെ ജ്വല്ലറിയില്‍ വന്‍ ജിഎസ്ടി തട്ടിപ്പ്: നികുതി വെട്ടിച്ച് വിറ്റത് രണ്ടായിരം കിലോ സ്വര്‍ണം

കോഴിക്കോട്: സ്വര്‍ണ വില്‍പ്പനയില്‍ കോഴിക്കോട്ടെ ജ്വല്ലറിയുടെ വന്‍ ജിഎസ്ടി തട്ടിപ്പ് പിടികൂടി. കോഴിക്കോട്ടെ ഇമാസ് ഗോള്‍ഡ് ആന്റ് ഡയമണ്ട്സാണ് തട്ടിപ്പുനടത്തിയത്.
നികുതി വെട്ടിച്ച് 2000 കിലോ സ്വര്‍ണമാണ് സ്ഥാപനം വിറ്റതെന്നാണ് ജിഎസ്ടി ഇന്റലിജന്റ്‌സിന്റെ കണ്ടെത്തല്‍. 25 കോടിയുടെ നികുതി വെട്ടിച്ചെന്ന് ജിഎസ്ടി ഇന്റലിജന്‍സ് പറയുന്നു.

ബുധനാഴ്ച നടത്തിയ പരിശോധനയില്‍ 16 കിലോ സ്വര്‍ണവും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ജൂലൈ മാസം മുതലുള്ള കച്ചവടത്തിന്റെ രേഖകളാണ് പിടിച്ചെടുത്തത്. തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാവണമെങ്കില്‍ കൂടുതല്‍ പരിശോധനകള്‍ വേണമെന്ന് ജിഎസ്ടി ഇന്റലിജന്‍സ് ഡെപ്യൂട്ടി ഡയറകടര്‍ പറഞ്ഞു.

ചെറുകിട ജ്വല്ലറികള്‍ക്ക് ആഭരണങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്നതാണ് ഇമാസിന്റെ രീതി. പക്ഷേ റെയ്ഡിനെക്കുറിച്ച് പ്രതികരിക്കാന്‍ ജ്വല്ലറി ഉടമകള്‍ തയ്യാറായിട്ടില്ല. റെയ്ഡിന് ശേഷം ജ്വല്ലറി പൂട്ടിക്കിടക്കുകയാണ്.

Exit mobile version