വയനാട് വിദ്യാര്‍ത്ഥികളെ ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വയനാട്: വയനാട് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട് പൊഴുതന പഞ്ചായത്തിലെ അച്ചൂര്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആറ് വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സ്‌കൂളില്‍ നിന്നും ശ്വാസ തടസം ഉണ്ടായതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. വൈത്തിരി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

അതേസമയം സ്‌കൂളിന് സമീപത്തെ തോട്ടത്തില്‍ ഇന്ന് രാവിലെ കീടനാശിനി തളിച്ചിരുന്നെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇതാവാം കുട്ടികള്‍ക്ക് ശ്വാസ തടസം ഉണ്ടാവാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്നും കുട്ടികള്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Exit mobile version