മാനന്തവാടിയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; മുപ്പത് പേര്‍ക്ക് പരിക്കേറ്റു

മാനന്തവാടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മുപ്പത് പേര്‍ക്ക് പരിക്കേറ്റു.

മാനന്തവാടി: മാനന്തവാടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മുപ്പത് പേര്‍ക്ക് പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പേര്യ ചന്ദനത്തോടിന് സമീപം വൈകുന്നേരം നാലരയോടെയായിരുന്നു അപകടം.

കണ്ണൂര്‍ ഭാഗത്ത് നിന്നും അമരാവതിയിലേക്ക് പോകുകയായിരുന്ന ലോറിയും മാനന്തവാടിയില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസുമാണ് കൂട്ടിയിടിച്ചത്.

യാത്രക്കാര്‍ക്ക് മുഖത്തും കൈകാലുകള്‍ക്കുമാണ് പരുക്കേറ്റത്. എന്നാല്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരില്‍ അഞ്ച് പേര്‍ അന്യ സംസ്ഥാന തൊഴിലാളികളാണ്.

Exit mobile version