അറബിക്കടലിൽ ന്യൂനമർദ്ദം; കടൽ തീരത്തേക്ക് പോകരുത്; വരും ദിവസങ്ങളിലും മത്സ്യത്തൊഴിലാളികൾക്കും വിനോദസഞ്ചാരികൾക്കും മുന്നറിയിപ്പ്

തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും കടൽ തീരത്തേയ്ക്കുള്ള വിനോദ സഞ്ചാരികൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കടൽത്തീരങ്ങളിലേയ്ക്കുള്ള വിനോദയാത്ര പരമാവധി ഒഴിവാക്കണമെന്നും ഒരു കാരണവശാലും കടലിൽ ഇറങ്ങരുതെന്നും നിർദേശമുണ്ട്.

അടുത്ത 48 മണിക്കൂറിൽ ശക്തി പ്രാപിക്കുന്ന ന്യൂനമർദം തെക്ക് പടിഞ്ഞാറൻ അറബിക്കടലിനോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഇക്വറ്റോറിയൽ പ്രദേശങ്ങളിലാണ് രൂപപ്പെട്ടിരിക്കുന്നത്. കൂടാതെ, അടുത്ത 24 മണിക്കൂറിൽ ലക്ഷദ്വീപിനും തെക്ക് കിഴക്ക് അറബിക്കടലിനും മുകളിലായി മറ്റൊരു ന്യൂനമർദംകൂടി രൂപപ്പെടാൻ സാധ്യതയുണ്ട്.

കേരള തീരത്തും തെക്ക് അറബിക്കടൽ, മാലദ്വീപ്, ലക്ഷദ്വീപ് മേഖലകളിലും ഞായറാഴ്ച മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും മോശം കാലാവസ്ഥയും ഉണ്ടാവും. ഈ മേഖലകളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. അടുത്ത നാല് ദിവസങ്ങളിലും കാറ്റും മോശം കാലാവസ്ഥയും തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ദുരന്തനിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

*അറബിക്കടലിൽ ന്യൂനമർദം-മത്സ്യ തൊഴിലാളികൾ കടലിൽ പോകരുത്*

തെക്ക് പടിഞ്ഞാറൻ അറബിക്കടലിനോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഇക്വറ്റോറിയൽ പ്രദേശങ്ങളിലായി ഒരു ന്യൂനമർദം രൂപപ്പെടുകയും അടുത്ത 48 മണിക്കൂറിൽ ഇത് ശക്തിപ്രാപിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നു.

*അടുത്ത 24 മണിക്കൂറിൽ ലക്ഷദ്വീപിനും തെക്ക് കിഴക്ക് അറബിക്കടലിനും മുകളിലായി മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടാനിടയുണ്ട്. പിന്നീടുള്ള 24 മണിക്കൂറിൽ ഇത് കൂടുതൽ ശക്തിപ്രാപിക്കുവാൻ സാധ്യതയുണ്ട്. മൽസ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണം.*

*01-12-2019 ന് മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടരാനിടയുള്ള തെക്ക് അറബിക്കടൽ, മാലിദ്വീപ്,ലക്ഷദ്വീപ് മേഖല,കേരള തീരം എന്നിവിടങ്ങളിൽ മൽസ്യ ബന്ധനത്തിനായി പോകാൻ പാടുള്ളതല്ല.*

*02-12-2019 ന് മണിക്കൂറിൽ 45 മുതൽ 55 വരെ (ചില നേരങ്ങളിൽ 65 വരെ) കിലോമീറ്റർ വേഗതയിൽ അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടരാനിടയുള്ള ലക്ഷദ്വീപ് മേഖല, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ, മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള തെക്ക് പടിഞ്ഞാറ് അറബിക്കടൽ,ലക്ഷദ്വീപ് മേഖല,കേരള തീരം, കർണാടക തീരം എന്നിവിടങ്ങളിൽ മൽസ്യ ബന്ധനത്തിനായി പോകാൻ പാടുള്ളതല്ല.*

03-12-2019 ന് മണിക്കൂറിൽ 45 മുതൽ 55 വരെ (ചില നേരങ്ങളിൽ 65 വരെ) കിലോമീറ്റർ വേഗതയിൽ അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടരാനിടയുള്ള തെക്ക് കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ, കർണാടക തീരം എന്നിവിടങ്ങളിൽ മൽസ്യ ബന്ധനത്തിനായി പോകാൻ പാടുള്ളതല്ല.

04-12-2019 ന് മണിക്കൂറിൽ 50 മുതൽ 60 വരെ (ചില നേരങ്ങളിൽ 70 വരെ) കിലോമീറ്റർ വേഗതയിൽ അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടരാനിടയുള്ള തെക്ക് കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ ,തെക്ക് പടിഞ്ഞാറ് എന്നിവിടങ്ങളിൽ മൽസ്യ ബന്ധനത്തിനായി പോകാൻ പാടുള്ളതല്ല.

05-12-2019 ന് മണിക്കൂറിൽ 45 മുതൽ 55 വരെ (ചില നേരങ്ങളിൽ 65 വരെ) കിലോമീറ്റർ വേഗതയിൽ അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടരാനിടയുള്ള തെക്ക് കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ ,തെക്ക് പടിഞ്ഞാറ് എന്നിവിടങ്ങളിൽ മൽസ്യ ബന്ധനത്തിനായി പോകാൻ പാടുള്ളതല്ല.

മേൽപറഞ്ഞ പ്രദേശങ്ങളിൽ പ്രസ്തുത കാലയളവിൽ മൽസ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

Exit mobile version