ഒരു കുടുംബത്തിലെ മൂന്നുപേര്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശേരി ഇത്തിത്താനത്താണ് സംഭവം. അച്ഛനെയും അമ്മയെയും മകനെയുമാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇത്തിത്താനം പൊന്‍പുഴ പാലമൂട്ടില്‍ രാജപ്പന്‍ നായര്‍ (71) ഭാര്യ സരസമ്മ (65), ഇളയമകന്‍ രാജീവ് (35 ) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരെ ആരെയും വീടിനു പുറത്ത് കാണാതെ വന്നതോടെ അയല്‍വാസികള്‍ എത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.

സംഭവം ആത്മഹത്യയാണോ എന്ന് വ്യക്തമല്ല. ടിപ്പര്‍ ലോറി ഡ്രൈവറും പെയിന്റിംഗ് തൊഴിലാളിയുമാണ് മരിച്ച രാജീവ്. കൂടുതല്‍ വിവരങ്ങളൊന്നും വ്യക്തമല്ല.

Exit mobile version