വയനാട്ടില്‍ ആദിവാസി ബാലികയെ പീഡിപ്പിച്ചു; മദ്യം നല്‍കി പീഡിപ്പിച്ചത് അച്ഛനടക്കം നിരവധി പേര്‍!

കുട്ടിയുടെ അച്ഛനടക്കം നിരവധി പേരാണ് മദ്യം നല്‍കി ക്രൂരമായി പീഡിപ്പിച്ചത്.

കല്‍പ്പറ്റ: വയനാട് ജില്ലയിലെ മേപ്പാടിയില്‍ പതിനൊന്ന് വയസ്സുകാരിയായ ആദിവാസി ബാലികയെ മദ്യം നല്‍കി പീഡിപ്പിച്ചു. കുട്ടിയുടെ അച്ഛനടക്കം നിരവധി പേരാണ് മദ്യം നല്‍കി ക്രൂരമായി പീഡിപ്പിച്ചത്.

സംഭവത്തില്‍ മേപ്പാടി പോലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തേക്കും. മേപ്പാടി പോലീസ് കുട്ടിയുടെ മൊഴിയെടുക്കുകയാണ്. കേസില്‍ കുട്ടിയുടെ അച്ഛനെയും അമ്മയെയും പ്രതികളാകുമെന്ന് പോലീസ് പറഞ്ഞു.

അതേസമയം, കുട്ടിയെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു. കുട്ടിയെ വീട്ടിലെ സാഹചര്യം കണക്കിലെടുത്ത് മാറ്റി താമസിപ്പിക്കണം എന്ന് രണ്ട് വര്‍ഷം മുന്‍പ് ചൈല്‍ഡ് ലൈന്‍ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും സിഡബ്ല്യുസി നിര്‍ദേശം വേണ്ടത്ര ഗൗരവത്തില്‍ എടുത്തില്ലെന്ന ആരോപണവും ഉണ്ട്.

Exit mobile version