ശബരിമലയിലെ യുവതീ പ്രവേശനത്തിന് എതിരായല്ല പ്രതിഷേധം; ആചാര ലംഘനത്തിന് എതിരെയാണെന്ന് ആര്‍എസ്എസ്

സ്ത്രീ സമത്വത്തിന്റെ പേരില്‍ നിരീശ്വരവാദവും കമ്യൂണിസവും നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ആര്‍എസ്എസ് പ്രാന്ത കാര്യവാഹക് .

പത്തനംതിട്ട: ശബരിമലയിലെ സംഘപരിവാര്‍ പ്രതിഷേധം യുവതീ പ്രവേശനത്തിന് എതിരെയല്ലെന്നും ആചാര ലംഘനത്തിന് എതിരെയാണെന്നും ആര്‍എസ്എസ്. സ്ത്രീ സമത്വത്തിന്റെ പേരില്‍ നിരീശ്വരവാദവും കമ്യൂണിസവും നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ആര്‍എസ്എസ് പ്രാന്ത കാര്യവാഹക് പി ഗോപാലന്‍ കുട്ടി മാസ്റ്റര്‍ കുറ്റപ്പെടുത്തി. വിധി നടപ്പിലാക്കേണ്ടിയിരുന്നത് തന്ത്രിയുടേയും രാജകുടുംബത്തിന്റേയും അഭിപ്രായം ആരാഞ്ഞ ശേഷമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ സമരം ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരെയല്ലെന്നും കമ്മ്യൂണിസ്റ്റുകള്‍ക്കെതിരാണെന്നുമായിരുന്നു ഇന്നലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടെ പ്രതികരണം. പിന്നീട് അദ്ദേഹം നിലപാട് മാറ്റി രംഗത്തെത്തിയിരുന്നു. സ്ത്രീപ്രവേശനം എതിര്‍ക്കില്ലെന്നും യുവതീപ്രവേശനത്തെ എതിര്‍ക്കുമെന്നും പിന്നീട് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Exit mobile version