അരവണ വില്‍പ്പനയില്‍ അരക്കോടിയുടെ കുറവ്; കാണിക്ക,നെയ്യഭിഷേകം വരുമാനത്തില്‍ വര്‍ധനവെന്നും ദേവസ്വം ബോര്‍ഡ്

ഇതുവരെ അപ്പത്തിന്റെ വില്‍പ്പനയില്‍ അഞ്ചു ലക്ഷം രൂപയുടെ വരുമാനം കുറഞ്ഞിട്ടുണ്ട്.

ശബരിമല: ശബരിമലയില്‍ മണ്ഡലകാലത്ത് ആദ്യ രണ്ടു ദിവസങ്ങളില്‍ അരവണ വില്‍പനയില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50 ലക്ഷത്തോളം രൂപയുടെ കുറവ് അരവണ വില്‍പനയില്‍ ഉണ്ടായി. ഈ വര്‍ഷം ആദ്യരണ്ടു ദിവസം 72,450,70 രൂപയുടെ അരവണയാണ് വിറ്റതെന്ന് ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസ് ഒരു വാര്‍ത്ത ചാനലിനോട് പറഞ്ഞു.

ഇതുവരെ അപ്പത്തിന്റെ വില്‍പ്പനയില്‍ അഞ്ചു ലക്ഷം രൂപയുടെ വരുമാനം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ കാണിക്ക, നെയ്യ് അഭിഷേകം എന്നിവയില്‍ വരുമാനത്തില്‍ നേരിയ വര്‍ധനവ് ഉണ്ടായതായും ശങ്കര്‍ദാസ് അറിയിച്ചു.

അപ്പത്തിന്റെ വില്‍പ്പനയില്‍ അഞ്ചു ലക്ഷം രൂപയുടെ വരുമാനം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ കാണിക്ക, നെയ്യ് അഭിഷേകം എന്നിവയില്‍ വരുമാനത്തില്‍ നേരിയ വര്‍ധനവ് ഉണ്ടായതായും ശങ്കര്‍ദാസ് അറിയിച്ചു.

Exit mobile version