കർഷകന് സ്വന്തം വളപ്പിലെ തെങ്ങ് ചെത്തി കള്ള് എടുക്കാനെങ്കിലും അനുമതി കൊടുത്തൂടെ; പബ്ബുകൾ അനുവദിക്കുന്നതിൽ പരിഹാസവുമായി ജോയ് മാത്യു

കോഴിക്കോട്: നിയമസഭയിൽ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച സംസ്ഥാനത്ത് പബ്ബുകൾ കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണെന്ന വാക്കുകളെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. സംസ്ഥാനത്ത് ഉല്ലസിക്കാൻ പബ്ബുകൾ അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്ന സർക്കാരിനെ അങ്ങേയറ്റം പരിഹസിച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് ജോയ് മാത്യു രംഗത്തെത്തിയിരിക്കുന്നത്.

‘ജോലിയെടുത്തു തളരുന്ന നഗര ജീവികൾക്ക് ഉല്ലസിക്കാൻ ബീയർ പബ്ബുകൾ. മണ്ണിൽ പണിയെടുത്തു ജീവിക്കുന്ന കർഷകന് സ്വന്തം വളപ്പിലെ തെങ്ങ് ചെത്തി കള്ളെടുക്കുവാനെങ്കിലും അനുമതി കൊടുത്തൂടെ’ എന്ന് അദ്ദേഹം ചോദിക്കുന്നു. ഇങ്ങിനെയൊക്കയല്ലേ നവോത്ഥാനം കൊണ്ടുവരികയെന്നും ജോയ് മാത്യു പോസ്റ്റിൽ പറയുന്നു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ജോലിയെടുത്തു തളരുന്ന നഗര ജീവികൾക്ക് ഉല്ലസിക്കാൻ ബീയർ പബ്ബുകൾ ! മണ്ണിൽ പണിയെടുത്തു ജീവിക്കുന്ന കര്ഷകന് സ്വന്തം വളപ്പിലെ തെങ്ങ് ചെത്തി കള്ളെടുക്കുവാനെങ്കിലും അനുമതി കൊടുത്തൂടെ? ഇങ്ങിനെയൊക്കയല്ലേ നവോഥാനം കൊണ്ടുവരിക ഇക്കാര്യത്തിൽ സഖാക്കൾക്കും ഭിന്നാഭിപ്രായം ഉണ്ടാവാൻ വഴിയില്ല

Exit mobile version