ശബരിമല വിഷയത്തില്‍ എന്തെങ്കിലും പറയാനുള്ളവര്‍ ജനുവരി 22ന് വന്നാല്‍മതി; എന്തു തീരുമാനവും ഇനി ജനുവരിയില്‍: അഞ്ചംഗ ബെഞ്ചു മാത്രമേ കേസ് പരിഗണിക്കൂവെന്നും സുപ്രീം കോടതി

ശബരിമല സ്ത്രീ പ്രവേശനവിധിക്ക് എതിരായ ഹര്‍ജികള്‍ ജനുവരി 22 ന് മുമ്പ് പരിഗണിക്കില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി.

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവിധിക്ക് എതിരായ ഹര്‍ജികള്‍ ജനുവരി 22 ന് മുമ്പ് പരിഗണിക്കില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അക്കാര്യം ജനുവരി 22ന് വന്നു പറയാമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പറഞ്ഞത്.

ശബരിമലയുമായി ബന്ധപ്പെട്ട എന്തു വിഷയമായാലും ഇനി ജനുവരി 22ന് മാത്രമേ പരിഗണിക്കൂവെന്നാണ് കോടതി വ്യക്തമാക്കിയത്. ശബരിമല കേസില്‍ എന്തു തീരുമാനവും എടുക്കേണ്ടത് അഞ്ചംഗ ഭരണഘടന ബെഞ്ചാണ് എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഹര്‍ജികള്‍ ജനുവരി 22ന് പരിഗണിക്കാന്‍ ആണ് തീരുമാനം. അപ്പോള്‍ എല്ലാവരുടെയും വാദം കേള്‍ക്കും. ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ശബരിമലയില്‍ ഇല്ലാത്തതിനാല്‍ റിട്ട് ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കണമെന്ന അഭിഭാഷകന്‍ മാത്യു നെടുമ്പാറയുടെ ആവശ്യമാണ് ചീഫ് ജസ്റ്റിസ് വീണ്ടും തള്ളിയത്.

Exit mobile version